http://translate.google.com/ recommended
പ്രഥമന്‍
പ്രഥമന്‍ എന്നതിന്റെ അര്‍ത്ഥം ഒന്നാമന്‍ എന്നാണ്. അതിനാല്‍ അടപ്രഥമനാണ് പായസങ്ങളില്‍ ഒന്നാമന്‍. ഇക്കാലത്ത് പ്രഥമന്‍ വീട്ടിലുണ്ടാക്കുമ്പോള്‍ അട സാധാരണയായി വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും വീട്ടില്‍ ഉണ്ടാക്കുന്ന അട വളരെ നേര്‍ത്തതും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമാണ്.
ചേരുവകള്‍
അലങ്കരിക്കുന്നതിന്
തയ്യാറാക്കുന്ന വിധം
അടമാവ് തയ്യാറാക്കുന്ന വിധം.
ഒരു മണിക്കൂര്‍ അരി കുതിര്‍ത്തു വെയ്ക്കുക.അതിനുശേഷം കഴുകിയെടുത്ത് 2 മണിക്കൂര്‍ ഒരു തുണിയില്‍ വെച്ച് ഉണക്കിയെടുക്കുക. അതിനുശേഷം നന്നായി പൊടിച്ചെടുത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.
ഇതിലേക്ക് 2 ടീസ്്പൂണ്‍ ഉരുക്കിയ നെയ്യ് , 2 ടീസ്്പൂണ്‍ പഞ്ചസാര, അല്‍പം ചൂടുവെള്ളം എന്നിവ ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.
അട തയ്യാറാക്കുന്ന വിധം
വാഴയിലയെടുത്ത് ഏകദേശം 6 ഇഞ്ച് വലിപ്പത്തിലുള്ള സമചതുരങ്ങളായി മുറിക്കുക. ഇല തീയില്‍ പിടിച്ച് വാട്ടിയെടുക്കുക.
ഒരു വലിയ പാത്രത്തില്‍ വെള്ളം നന്നായി തിളപ്പിക്കുക. ഒരു ചെറു നാരങ്ങയുടെ വലുപ്പത്തില്‍ അടയുടെ മാവെടുത്ത്
വാഴയിലയില്‍ പരത്തുക.ഉടന്‍ തന്നെ ചൂടുവെള്ളത്തിലിടുക. മുഴുവന്‍ മാവും ഇങ്ങനെ തന്നെ ചെയ്യുക. അട നന്നായി വെന്തു കഴിയുമ്പോള്‍ അത് പൊങ്ങിക്കിടക്കും.
ഒരേ സമയം മൂന്നോ നാലോ അട നമ്മുക്ക് പുഴുങ്ങിയെടുക്കാന്‍ സാധിക്കും. വാഴയിലയില്‍ നിന്നും അട ഇളക്കിയെടുത്ത് ശുദ്ധമായ വെള്ളത്തില്‍ മൂന്നോ നാലോ തവണ കഴുകിയെടുക്കുക. അതിനു ശേഷം നന്നായി മുറിച്ചെടുക്കുക.
അടപ്രഥമന്‍ തയ്യാറാക്കുന്ന വിധം
ചിരകിയെടുത്ത തേങ്ങയില്‍ നിന്നും 1/4 കപ്പ് ഒന്നാം പാല്‍, 1 1/2 കപ്പ് രണ്ടാം പാല്‍, 2 കപ്പ് മൂന്നാം പാല്‍, എന്നിവ തയ്യാറാക്കുക.
പാത്രം ചൂടാക്കിയ ശേഷം 1/4 കപ്പ് നെയ്യ് ഒഴിച്ച് അട വറുത്തെടുക്കുക. ,മൂന്നാം പാല്‍ ശര്‍ക്കര, പഞ്ചസാര, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ നന്നായി തിളപ്പിക്കുക.
2-ാം പാല്‍ ചേര്‍ത്ത് 5 മിനിട്ട് തിളപ്പിക്കുക. ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി പെട്ടന്നു തന്നെ അടുപ്പില്‍ നിന്നും മാറ്റുക. 1 ടീസ്പൂണ്‍ ഏലയ്ക്കാപൊടി, വറുത്തു വെച്ച കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിവ അറിയാത്തവര്‍ക്കായി വിശദീകരിക്കാം. തേങ്ങ അല്പം വെള്ളമൊഴിച്ച് മിക്‌സിയലടിച്ച് പിഴിഞ്ഞെടുക്കുമ്പോള്‍ ആദ്യം കിട്ടുന്നതാണ് ഒന്നാം പാല്‍.ഇതിനായി അധികം വെള്ളം ഒഴിക്കാന്‍ പാടില്ല. വീണ്ടും തേങ്ങയില്‍ വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുമ്പോള്‍ കിട്ടുന്നതാണ് 2-ാം പാല്‍. 3-ാമതും അല്പം വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചാല്‍ 3 -ാം പാല്‍ കിട്ടും
ചേരുവകള്‍
- പച്ചരി - 1 കപ്പ്
- പഞ്ചസാര - 1 കപ്പ്
- തേങ്ങ - 2 എണ്ണം
- ശര്‍ക്കര - 1/2 കിലോ
അലങ്കരിക്കുന്നതിന്
- കശുവണ്ടിപ്പരിപ്പ് - 1/4 കപ്പ്
- ഉണക്കമുന്തിരി -1/4 കപ്പ്
- ഏലയ്ക്ക - 6 എണ്ണം
- വറുക്കുന്നതിനാവശ്യമായ നെയ്യ്
തയ്യാറാക്കുന്ന വിധം
അടമാവ് തയ്യാറാക്കുന്ന വിധം.
ഒരു മണിക്കൂര്‍ അരി കുതിര്‍ത്തു വെയ്ക്കുക.അതിനുശേഷം കഴുകിയെടുത്ത് 2 മണിക്കൂര്‍ ഒരു തുണിയില്‍ വെച്ച് ഉണക്കിയെടുക്കുക. അതിനുശേഷം നന്നായി പൊടിച്ചെടുത്ത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.
ഇതിലേക്ക് 2 ടീസ്്പൂണ്‍ ഉരുക്കിയ നെയ്യ് , 2 ടീസ്്പൂണ്‍ പഞ്ചസാര, അല്‍പം ചൂടുവെള്ളം എന്നിവ ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.
അട തയ്യാറാക്കുന്ന വിധം
വാഴയിലയെടുത്ത് ഏകദേശം 6 ഇഞ്ച് വലിപ്പത്തിലുള്ള സമചതുരങ്ങളായി മുറിക്കുക. ഇല തീയില്‍ പിടിച്ച് വാട്ടിയെടുക്കുക.
ഒരു വലിയ പാത്രത്തില്‍ വെള്ളം നന്നായി തിളപ്പിക്കുക. ഒരു ചെറു നാരങ്ങയുടെ വലുപ്പത്തില്‍ അടയുടെ മാവെടുത്ത്
വാഴയിലയില്‍ പരത്തുക.ഉടന്‍ തന്നെ ചൂടുവെള്ളത്തിലിടുക. മുഴുവന്‍ മാവും ഇങ്ങനെ തന്നെ ചെയ്യുക. അട നന്നായി വെന്തു കഴിയുമ്പോള്‍ അത് പൊങ്ങിക്കിടക്കും.
ഒരേ സമയം മൂന്നോ നാലോ അട നമ്മുക്ക് പുഴുങ്ങിയെടുക്കാന്‍ സാധിക്കും. വാഴയിലയില്‍ നിന്നും അട ഇളക്കിയെടുത്ത് ശുദ്ധമായ വെള്ളത്തില്‍ മൂന്നോ നാലോ തവണ കഴുകിയെടുക്കുക. അതിനു ശേഷം നന്നായി മുറിച്ചെടുക്കുക.
അടപ്രഥമന്‍ തയ്യാറാക്കുന്ന വിധം
ചിരകിയെടുത്ത തേങ്ങയില്‍ നിന്നും 1/4 കപ്പ് ഒന്നാം പാല്‍, 1 1/2 കപ്പ് രണ്ടാം പാല്‍, 2 കപ്പ് മൂന്നാം പാല്‍, എന്നിവ തയ്യാറാക്കുക.
പാത്രം ചൂടാക്കിയ ശേഷം 1/4 കപ്പ് നെയ്യ് ഒഴിച്ച് അട വറുത്തെടുക്കുക. ,മൂന്നാം പാല്‍ ശര്‍ക്കര, പഞ്ചസാര, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ നന്നായി തിളപ്പിക്കുക.
2-ാം പാല്‍ ചേര്‍ത്ത് 5 മിനിട്ട് തിളപ്പിക്കുക. ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി പെട്ടന്നു തന്നെ അടുപ്പില്‍ നിന്നും മാറ്റുക. 1 ടീസ്പൂണ്‍ ഏലയ്ക്കാപൊടി, വറുത്തു വെച്ച കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിവ അറിയാത്തവര്‍ക്കായി വിശദീകരിക്കാം. തേങ്ങ അല്പം വെള്ളമൊഴിച്ച് മിക്‌സിയലടിച്ച് പിഴിഞ്ഞെടുക്കുമ്പോള്‍ ആദ്യം കിട്ടുന്നതാണ് ഒന്നാം പാല്‍.ഇതിനായി അധികം വെള്ളം ഒഴിക്കാന്‍ പാടില്ല. വീണ്ടും തേങ്ങയില്‍ വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുമ്പോള്‍ കിട്ടുന്നതാണ് 2-ാം പാല്‍. 3-ാമതും അല്പം വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചാല്‍ 3 -ാം പാല്‍ കിട്ടും
No comments:
Post a Comment