എരിശ്ശേരി
തയ്യാറാക്കുന്ന വിധം
ഒരു തേങ്ങ പിഴിഞ്ഞ് പാലെടുക്കുക. 250 ഗ്രാം നേന്ത്രക്കായ തൊലികളയാതെയും 250 ഗ്രാം ചേന തൊലികളഞ്ഞും അരിഞ്ഞെടുക്കുക. 5 ഉണക്കമുളക് പൊടിച്ചതും 1 ടീസ്പ്പൂണ്‍വീതം കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പും തേങ്ങാപ്പാലില്‍ ചേര്‍ക്കുക. ഇതില്‍ കഷ്ണങ്ങളിട്ട് കുറച്ച് എണ്ണ ചൂടാക്കി ഈ മിശ്രിതം ഒഴിച്ച് തിളപ്പിക്കുക. അരമുറി തേങ്ങ ചിരകിയതും വേപ്പിലയും 1 ടീസ്പ്പൂണ്‍ ജീരകവും കൂടി അരച്ച് തിളക്കുന്ന കൂട്ടിലൊഴിച്ച് പാകത്തിന് വെള്ളവും ചേര്‍ക്കുക. കഷ്ണങ്ങള്‍ വെന്തുകഴിയുമ്പോള്‍ കോരിമാറ്റുക. ബാക്കി അരമുറി തേങ്ങ ഒതുക്കിയെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ 1 ടീസ്പ്പൂണ്‍ കടുകും വേപ്പിലയും മൂപ്പിക്കുക. ഇതില്‍ തേങ്ങ ഒതുക്കിയതിട്ട് ചൂടാക്കി കറിയിലേക്കിട്ട് കുഴമ്പ് പരുവമാകുമ്പോള്‍ വാങ്ങിവെക്കുക
No comments:
Post a Comment