Popular Posts

Saturday, 27 October 2012

Kalathattu -"കളത്തട്ട്" -"The old village restin g shelter"


Kalathattu -"കളത്തട്ട്" -"The old village restin g shelter"

"ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്നു കളത്തട്ട്.
ഗ്രാമത്തിന്‍റെ വിശ്രമകേന്ദ്രങ്ങളാണിവ..
നാട്ടുകാര്‍ക്ക് ഒത്തിരുന്ന് സൊറപറയാനൊരിടം.
നടന്നുതളര്‍ന്നെത്തുന്ന പഥികര്‍ക്ക് പാഥേയം കഴിയ്ക്കാന്‍..
ഒന്നു വിശ്രമിയ്ക്കാന്‍..ചിലപ്പോള്‍ ഒന്നു രാപാര്‍ക്കാന്‍ ഒരിടം.
മിക്കക്ഷേത്രത്തിലും നാട്ടുപ്രദേശങ്ങളിലും ഇത് കാണാമായിരുന്നു, ഇപ്പോഴും പലയിടങ്ങളിലുമുണ്ട്.. ആല്‍മരത്തിനു ചുവട്ടിലിരിക്കുമ്പോ മന‍സ്സും ശരീരവും ശാ‍ന്തമാകുന്നത് നമുക്ക് ബോദ്ധ്യപ്പെടും. സുഹൃത്തിനോടൊത്തുള്ള സായാഹ്നങ്ങള്‍, കവിത, മൂര്‍ച്ചയേറിയ ചര്‍ച്ചകള്‍; ഒപ്പം അടുത്തുള്ള വയലില്‍നിന്നും തണുത്ത, ചേറിന്‍റെ മണമുള്ള കാറ്റും....
കളത്തട്ടിനോടൊപ്പം ഒരു അത്താണിക്കല്ലുമുണ്ടാകും(ചുമടുതാങ്ങി).







ഇന്നത്തെപ്പോലെ ഭാരം വലിക്കാന്‍ വണ്ടികള്‍ കുറവായിരുന്ന കാലത്ത് ചുമടുകാര്‍ ആശ്രയിച്ചിരുന്നത് ഇവയെയായിരുന്നൂ.. തലച്ചുമടുമായെത്തുന്നവര്‍ക്ക് പരസഹായമില്ലാതെ ഭാരമിറക്കാനും

കിണര്‍

ചുമടുതാങ്ങി

വീണ്ടും തലയിലേറ്റാനുമുള്ള ‘ചുമടുതാങ്ങി’. മിയ്ക്കവാറും ദാഹമകറ്റാന്‍ ഒരുകിണറും തണലേകാനൊരു അരയാലുമുണ്ടാകും. ചുമടിറക്കിവയ്ക്കുക, അല്പനേരം ആല്‍ത്തറയിലോ കളിത്തട്ടിലോ വിശ്രമിക്കുക. അടുത്തുള്ള തണ്ണീര്‍പ്പന്തലില്‍ ദാഹമകറ്റുക...വീണ്ടും യാത്ര.. "











"കളത്തട്ട്"


No comments:

Post a Comment