Popular Posts

Friday, 26 October 2012

കപ്പയുംമീന്‍കറിയും



തയ്യാറാക്കുന്നവിധം

കപ്പയുടെ ചേരുവകള്‍
  1. മരച്ചീനി - 1 കിലോ
  2. ചുവന്നുള്ളി - 5 എണ്ണം
  3. തേങ്ങ തിരുമ്മിയത്
  4. മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
  5. ജീരകം - 1 ടീസ്പൂണ്‍.
  6. പച്ചമുളക് 5 എണ്ണ്ം
  7. കറിവേപ്പില
  8. ഉപ്പ്
  9. എണ്ണ


കപ്പ തയ്യാറാക്കുന്ന വിധം

മരിച്ചീനി തൊലികളഞ്ഞ് ചെറിയകഷ്ണങ്ങള്‍ ആക്കി ഒരു പ്രഷര്‍കുക്കറിലിടുക. ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. വെന്തതിനുശേഷം അധികമുള്ള വെള്ളം ഒഴിച്ചുകളയുക. ഉപ്പ്, കറിവേപ്പില, എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ചിരകിയ തേങ്ങ, മഞ്ഞള്‍പൊടി, ജീരകം, എന്നിവ അരച്ച് ചേര്‍ക്കുക. അല്പം എണ്ണ ഒഴിച്ച് നന്നായി ഇളക്കി പാത്രം അടച്ചു വയ്ക്കുക. കുറച്ചു നേരം വേവിച്ചതിനു ശേഷം നന്നായി ഇളക്കി 2 സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ക്കുക.

ചൂടോടെ കപ്പ മീന്‍കറിയോടൊപ്പം വിളമ്പുക.

മീന്‍കറിയുടെ ചേരുവകള്‍
  1. മീന്‍ - വൃത്തിയാക്കി 8 കഷ്ണങ്ങളാക്കി മുറിക്കുക.
  2. ചുവന്നുളളി - 8 (നീളത്തില്‍ മുറിച്ചത്)
  3. തക്കാളി - 1 (നീളത്തില്‍ മുറിച്ചത്)
  4. ഇഞ്ചി (ചതച്ചത്) - 1 ടീസ്പൂണ്‍
  5. തേങ്ങാപ്പാല്‍ - 1/2 കപ്പ്
  6. കുടംപുളി - 4 എണ്ണം
  7. പച്ചമുളക് - 8 എണ്ണം (നീളത്തില്‍ മുറിച്ചത്)
  8. കറിവേപ്പില -
  9. വെളുത്തുള്ളി (ചതച്ചത്) - 1 ടീസ്പൂണ്‍
  10. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
  11. മുളകുപൊടി - 1 ടീസ്പൂണ്‍
  12. മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  13. ഉലുവപ്പൊടി - 1/2 ടീസ്പൂണ്‍
  14. ഉപ്പ്
  15. എണ്ണ


മീന്‍കറി - തയ്യാറാക്കുന്ന വിധം
മൂന്ന് ടീസ്പൂണ്‍ എണ്ണ ഒരു മണ്‍ ചട്ടിയിലൊഴിച്ച് ചൂടാക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മൂപ്പിക്കുക. കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കിയതിനു ശേഷം സവാള ക്കുടി ചേര്‍ത്ത് ഇളക്കുക. മഞ്ഞള്‍പൊടി, മുളകുപൊടി,മല്ലിപൊടി, ഉലുവാപ്പൊടി. എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

മൂന്ന് കപ്പ് വെള്ളവും കുടംപുളിയും, ഉപ്പും ചേര്‍ത്തിളക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മീന്‍ കഷ്ണങ്ങളിട്ട് സാവധാനം ഇളക്കുക. പകുതി കുറുകുന്നതുവരെ തിളപ്പിക്കുക. തക്കാളിയിട്ട് അല്‍പം നേരം കൂടി വേവിക്കുക. അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. കറിവേപ്പിലയും 3 ടീസ്പൂണ്‍ എണ്ണയും ചേര്‍ക്കുക.

കപ്പയോടൊപ്പം ചൂടോടെ മീന്‍കറി വിളമ്പാം
</div>

No comments:

Post a Comment