Popular Posts

Sunday 28 October 2012

രാത്രിമഴ(RATHRIMAZHA)













             രാത്രിമഴ

രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ
രാത്രിമഴ,പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി
രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും,
ഇരുട്ടത്ത്‌ വരവും,

തനിച്ചുള്ള  തേങ്ങിക്കരച്ചിലുംപുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ തിടുക്കവും 
കള്ളച്ചിരിയും , നാട്യവും ഞാനറിയും ....
അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
ഞാനുമിതു പോലെ...രാത്രിമഴപോലെ.....
രാത്രിമഴപോലെ....രാത്രിമഴപോലെ......


                                                                                                  കടപ്പാട്:  സുഗതകുമാരി

No comments:

Post a Comment